Skip to main content

ഉന്നത വിജയികളെ ആദരിച്ചു

 

അഴിയൂര്‍ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും  എ.പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. പഞ്ചായത്തില്‍ നിന്ന് 33 കുട്ടികള്‍ (24 പെണ്‍കുട്ടികളും, 9 ആണ്‍കുട്ടികളും) എസ്.എസ്.എല്‍.സി. പരീക്ഷയിലും, 10 പേര്‍ (പെണ്‍കുട്ടികള്‍ 7 ,ആണ്‍കുട്ടികള്‍ 3, ) പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടി. കോഴിക്കോട് റൂറള്‍ എസ്.പി.അബ്ദുല്‍ കരീം യു.  ഉപഹാരം നല്‍കി. പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് റീന രയരോത്ത് അധ്യക്ഷത വഹിച്ചു. വടകര എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.കെ.സന്തോഷ് കുമാര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് എടുത്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ എ.ടി.ശ്രീധരന്‍ ,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെയ്‌സണ്‍മാരായ ഉഷ ചാത്താംങ്കണ്ടി, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, യൂത്ത് കോര്‍ഡിനേറ്റര്‍  എന്‍.പി. മഹേഷ് ബാബു, എന്നിവര്‍ സംസാരിച്ചു. സാക്ഷരത തുല്യത പരീക്ഷയില്‍ പത്താം തരം പാസ്സായ ഒമ്പത് സ്ത്രീകള്‍ക്കും പ്ലസ് ടു തുല്യത പാസ്സായ ഒരു സ്ത്രീക്കും ചടങ്ങില്‍പഞ്ചായത്തിന്റെ ഉപഹാരം നല്‍കി. കടലോര പ്‌ളാസ്റ്റിക്ക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ സ്വയം സമര്‍പ്പിത പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ മല്‍സ്യതൊഴിലാളി പ്രിയേഷ് മാളിയക്കലിനെ യോഗത്തില്‍  ആദരിച്ചു.

 

date