Skip to main content

അറിയിപ്പുകള്‍

 

 

 

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 

 

 

സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നല്‍കിവരുന്ന തിരിച്ചറിയല്‍ കാര്‍ഡിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ചവര്‍ക്ക് ജില്ലാ കലക്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലയില്‍ 19 പേരാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍  ഷീബ മുംതാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. ഗോപാലകൃഷണ്ന്‍, ജൂനിയര്‍ സൂപ്രണ്ട് റ്റി.റ്റി. സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

 

 

 

ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരം

 

 

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ദേശീയ ആരോഗ്യ ദൗത്യം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കും. വിശദ വിവരങ്ങള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. 

 

 

  താലൂക്ക് വികസന സമിതി യോഗം

 

 

ജൂണ്‍ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ഒന്നിന്  രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

 

 

ഐ.ടി കമ്പനിയില്‍ അവസരം

 

 

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 30 ന് രാവിലെ പത്തുമണിക്ക് ജില്ലയിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ കോപ്പി എഡിറ്റര്‍, പ്രൊഡക്ഷന്‍ എഡിറ്റര്‍ ഒഴിവുകളിലേക്ക് ബി.എസ്.സി ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദദാരികളായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഫോണ്‍ - 0495 2370178. 

 

 

സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

 

 

കോഴിക്കോട്  സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സി.എസ്.എസ്.ഡി ടെക്‌നീഷന്‍, ലാബ് ടെക്‌നിഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ നിയമനം നടത്തും.  ലാബ് ടെക്‌നിഷ്യന്‍ /ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍  യോഗ്യത - ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഡിപ്ലോമ, എം.എല്‍.ടി ബിരുദധാരികള്‍ക്ക് മുന്‍ഗണന. പരിചയം - ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷകള്‍ മെയ് 28 ന് രാവിലെ 10.15 വരെ സ്വീകരിക്കും. 

സി.എസ്.എസ്.ഡി ടെക്‌നീഷനുളള കൂടിക്കാഴ്ച മെയ് 29 ന് രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത - സി.എസ്.എസ്.ഡി ടെക്‌നീഷന്‍ കോഴ്‌സ്. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. വേതനം ദിവസം 460 രൂപ. അപേക്ഷകള്‍ മെയ് 29 ന് രാവിലെ 10.15 വരെ സ്വീകരിക്കും. 

താല്‍പര്യമുളളവര്‍ യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് ഫോട്ടോസ്റ്റാറ്റ് കോപ്പിയും അപേക്ഷയും ഫോട്ടോ പതിച്ച ബയോഡാറ്റയും സഹിതം അഭിമുഖത്തിന് എത്തണം. തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനലും കോപ്പിയും സമര്‍പ്പിക്കണം. 

 

 

എജ്യുക്കേറ്റര്‍ , ട്യൂഷന്‍ ടീച്ചര്‍ : അപേക്ഷ ക്ഷണിച്ചു

 

 

വനിതാശിശു വികസ വകുപ്പിന് കീഴില്‍  വെളളിമാടുകുന്നിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2019 ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെയുളള കാലയളവിലേക്ക് എജ്യുക്കേറ്റര്‍ - 1, ട്യൂഷന്‍ ടീച്ചര്‍ (എല്‍.പി.1, യു.പി.-1 ഹൈസ്‌കൂള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും) എന്നിവരെ ആവശ്യമുണ്ട്. എജ്യൂക്കേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ബി.എഡ് പാസ്സായവരും കുറഞ്ഞത് മൂന്നു വര്‍ഷം അധ്യാപനമേഖലയില്‍ പരിചയവുമുണ്ടായിരിക്കണം. അധ്യാപക ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ടി.ടി.സി യോഗ്യതയുളളവര്‍ക്ക് എല്‍.പി/യു.പി വിഭാഗം ട്യൂഷന്‍ ടീച്ചര്‍ തസ്തികയില്‍ അപേക്ഷിക്കാം. എജ്യുക്കേറ്റര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ ഹോണറേറിയം നല്‍കും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ 8 വരെയും വൈകീട്ട് ആറ് മുതല്‍ 8 വരെയും അവധിദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയത്തും ട്യൂഷന്‍ നല്‍കണം.  താല്‍പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ സംബന്ധിച്ച രേഖകള്‍ സഹിതം മെയ് 30 ന് രാവിലെ 10.30 മണിയ്ക്ക് വെളളിമാട്കുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ - 0495 2731907. 

 

 

ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുളള ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ - 9048922617, 9995682996.

 

 

ട്യൂട്ടര്‍  നിയമനം 

 

 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അവിടനെല്ലൂരിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ യു.പി, ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുളളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി.എഡുമാണ് യോഗ്യത. യു.പി ക്ലാസ്സുകളില്‍ പ്ലസ്ടു, ടി.ടി.സി യാണ് അടിസ്ഥാന യോഗ്യത. അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം മെയ് 29 നകം ബാലുശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ - 8547630154. 

 

 

വാഹനം ആവശ്യമുണ്ട്

 

 

വടകര ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസിന്റെ ആവശ്യത്തിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) ആവശ്യമുണ്ട്. താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 12 ന്  വൈകീട്ട് രണ്ട്  മണിക്കു മുമ്പ് ലഭ്യമാക്കണം.  വിശദവിവരങ്ങള്‍ക്ക് ആഫീസുമായി (ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ചോമ്പാല പി.ഒ, വടകര-പിന്‍.673308) ബന്ധപ്പെടുക. ഫോണ്‍ .04962501822 , 9497260162.

 

 

 

പട്ടികജാതി പ്രൊമോട്ടര്‍ നിയമനം

 

ജില്ലയിലെ ആയഞ്ചേരി, വില്യാപ്പള്ളി, ഒളവണ്ണ, ചാത്തമംഗലം, ചെക്യാട്, തൂണേരി, കായണ്ണ, കിഴക്കോത്ത് പഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രൊമോട്ടറായി  നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകളില്‍ 10 ശതമാനം  പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കാം.  ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും.  ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ   സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവ  അപേക്ഷയോടൊപ്പം ഹാജരാക്കണം. 

താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ് (6 മാസത്തിനകം എടുത്തത്), വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ പ്രവര്‍ത്തകരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പും സഹിതം ജൂണ്‍ ഏഴിന്  രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്   എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ - 0495 2370379.

 

 

പുതിയ കോഴ്‌സുകള്‍,ബാച്ചുകള്‍ ആരംഭിക്കും

 

കോഴിക്കോട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്ന് മുതല്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും. ബിരുദം, പ്ലസ് ടു തലം ഞായറാഴ്ച ക്ലാസുകള്‍ എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് (ജി.സി.ഇ.സി, പി.എഫ്.സി, എസ്.സി.എസ്.ഇ GCEC,PFC, SCSE) തുടങ്ങുന്നത്.  അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 20 വൈകീട്ട് അഞ്ച് മണി. പ്രവേശന പരീക്ഷ ജൂണ്‍ 23.  ന്യൂനപക്ഷ വിഭാഗത്തിനു പുറമെ 20 ശതമാനം സീറ്റുകള്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കും. പരീശീലനം പൂര്‍ണമായും സൗജന്യമാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഓഫീസില്‍ നല്‍കണം. ജൂണ്‍ ഒന്ന്  മുതല്‍ അപേക്ഷകള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0495 2724610.  

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

 കോഴിക്കോട് ജില്ലയിലെ സാമൂഹിക നീതി വകുപ്പില്‍ മേട്രണ്‍ ഗ്രേഡ് 1 (എന്‍.സി.എ-ഒ.ബി.സി) (കാറ്റഗറി നം. 313/17) തസ്തികയുടെ  റാങ്ക് പട്ടികയുടെ പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ്് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

 

 

 

 

 

date