Skip to main content

നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടിന് പിഴ 

   ആലപ്പുഴ:അർത്തുങ്കൽ ഭാഗത്ത് അനധികൃതമായി മത്സ്യബന്ധനം  നടത്തിയ പീറ്റർ എംമേഴ്‌സന്റെ ഉടമസ്ഥതയിലുള്ള 'യാസിൻ' എന്ന ഫിഷിംഗ് ബോട്ട്  പട്രോളിംഗിനിടെ ഫിഷറീസ് വകുപ്പ് കസ്റ്റിഡിയിൽ എടുത്തു.  കരയോട്  ചേർന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്.  നിയമ നടപടികൾ പൂർത്തീകരിച്ച് 2.50 ലക്ഷം രൂപ പിഴ അടച്ചതിനെ തുടർന്ന് ബോട്ട് വിട്ട് അയച്ചു.  ഫിഷറീസ് വകുപ്പ്,  ആലപ്പുഴയുടെ തീരങ്ങളിൽ ശക്തമായ പട്രോളിംഗ് നടത്തി വരുകയാണ്.  അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ യാനങ്ങളെ പിടിച്ചെടുത്ത് നിയമ നടപടികൾക്ക് വിധേയമാക്കും.  നിയമ ലംഘനം നടത്തുന്ന യാനങ്ങളിൽ നിന്നും പുതുക്കിയ കെ.എം.എഫ്.ആർ. ആക്ട് പ്രകാരം പിഴ ചുമത്തുന്നതും, യാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്. തോട്ടപ്പള്ളി ഭാഗത്ത് വച്ച് ആറുവർഷമായി ലൈസൻസ് പുതുക്കാതെ കരയോട് ചേർന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയ രാജീവൻ, തോട്ടപ്പള്ളി എന്നയാളുടെ ഉടമസ്ഥതയിലുള്ള 'പറശിനി' എന്ന ബോട്ട് കഴിഞ്ഞ ദിവസം  പിടിച്ചെടുത്തു. 26ന്  അർത്തുങ്കൽ പോലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ അച്ചുമോൻ എന്ന പേരിലുള്ള ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.  കെ.എം.എഫ്.ആർ. ആക്ട് പ്രകാരമുള്ള നിയമ നടപടികൾ പൂർത്തീകരിക്കാനായി ഈ ബോട്ടുകൾ അഴീക്കൽ ഹാർബറിൽ സൂക്ഷിച്ചിട്ടുണ്ട്.  രജിസ്‌ട്രേഷൻ, ലൈസൻസ് ഇല്ലാത്ത ബോട്ടുകൾക്കെതിരെയും കെ.എം.എഫ്.ആർ. ആക്ട് -ന് വിരുദ്ധമായി മത്സ്യബന്ധന രീതികൾ അവലംബിക്കുന്ന ബോട്ടുകൾക്കെതിരെയും കർശന നടപടി സ്വീകിരിക്കുന്നതും, നിയമാനുസൃതമായ പിഴ ഈടാക്കുന്നതുമാണ്.

സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളായ  ഡിപ്ലോമ ഇൻ മൊബൈൽ ജേണലിസത്തിന് ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റിനും  ഡിജിറ്റൽ മീഡിയ പ്രൊഡക്ഷനും പ്ലസ്ടൂവും, മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രാഫി, നോ ലീനിയർ എഡിറ്റിങ്. സർട്ടിഫിക്കറ്റ് കോഴ്സായ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫിക്ക് അഞ്ച് ആഴ്ചയാണ് കാലാവധി. ഇതിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. താൽപര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥർക്കായി സായാഹ്ന കോഴ്‌സും ഉണ്ടായിരിക്കും.  ഫോ:0471 2721917, 8547720167. 
 

date