Skip to main content

ബാര്‍ജില്‍ നിന്നും മാലിന്യം ജലാശയത്തില്‍ കലര്‍ന്നിട്ടില്ല:  ഡിറ്റിപിസി  

ഹൗസ്‌ബോട്ടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് കവണാറ്റിന്‍കരയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിക്ഷേപിക്കുന്ന  ഡിറ്റിപിസിയുടെ ബാര്‍ജ് മുങ്ങി മാലിന്യം ജലാശയത്തില്‍ കലര്‍ന്നിട്ടില്ലായെന്ന് ഡിറ്റിപിസി സെക്രട്ടറി  ഡോ. ബിന്ദു നായര്‍             അറിയിച്ചു. 

ബാര്‍ജിന്റെ പുറകുവശത്ത് യമഹ എഞ്ചിന്‍ ഘടിപ്പിച്ച ഭാഗത്താണ് വെള്ളം കയറിയത്. ഇത് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന ടാങ്കില്‍ വെള്ളം കയറിയിട്ടില്ല. ബാര്‍ജില്‍ ശേഖരിക്കുന്ന മാലിന്യം അതതു ദിവസം  കവണാറ്റിന്‍കരയിലുള്ള പ്ലാന്റില്‍  നിക്ഷേപിച്ച് സംസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്. ബാര്‍ജ് മുങ്ങി മാലിന്യം ജലാശയത്തില്‍ കലര്‍ന്നതായി പറയുന്ന ദിവസം ബാര്‍ജ് ഹൗസ്‌ബോട്ടുകള്‍ ആവശ്യപ്പെടാത്തതിനാല്‍ സര്‍വീസ് നടത്തിയിരുന്നില്ല. അതുകൊണ്ട്   ബാര്‍ജില്‍ മാലിന്യം ഉണ്ടായിരുന്നില്ല. 

വേമ്പനാട് കായലില്‍ സര്‍വീസ് നടത്തുന്നതും ഡിറ്റിപിസിയുടെ മാലിന്യസംസ്‌ക്കരണ പ്ലാന്റ് ഉപയോഗിക്കുവാന്‍ അസൗകര്യം ഉള്ളതുമായ ഹൗസ്‌ബോട്ടുകളാണ് ബാര്‍ജിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ടൂറിസം വകുപ്പില്‍ നിന്നും 21 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച ബാര്‍ജ് 2014 മുതലാണ് ഡിറ്റിപിസി സര്‍വീസ് നടത്തി                വരുന്നത്. 

date