Skip to main content

ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

 സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്കുളള ഗ്രാന്റിന് അപേക്ഷ  ക്ഷണിച്ചു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും പുതിയ സ്ഥാപനങ്ങള്‍ക്കും അപേക്ഷ നല്‍കാം. രജിസ്‌ട്രേഷന്‍ സര്‍ട്ടഫിക്കറ്റ്, ഒ.സി.ബി അംഗീകാര സര്‍ട്ടിഫിക്കറ്റ്, മുന്‍വര്‍ഷം ലഭിച്ച ഗ്രാന്റിന്റെ വിനിയോഗ സാക്ഷ്യപത്രം, ഇനം തിരിച്ചുളള ചെലവ് വിവരങ്ങള്‍,  സ്ഥാപനത്തിലെ താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായ ബഡ്ജറ്റ് എസ്റ്റിമേറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.  അപേക്ഷ ജൂണ്‍ 30ന് വൈകിട്ട് അഞ്ചിനകം നല്‍കണം.  വിശദ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ആഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 0481-2563980  

date