Skip to main content

ഐ.ടി.ഐ കായികമേളയ്ക്ക് ഇന്ന് തുടക്കം 

 സംസ്ഥാന ഐ.ടി.ഐ കായികമേള  ഇന്നും (മെയ് 28,) നാളെയും (മെയ് 29) പാലായിലും കോട്ടയത്തും നടക്കും. അത്‌ലറ്റിക്‌സ് മത്സരം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ഫുട്‌ബോള്‍ മത്സരം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിലും വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍  എന്നിവ  കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. 

ഇന്ന് (മെയ് 28) രാവിലെ 10ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ  മേള ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന  ചടങ്ങില്‍ ഏറ്റുമാനൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ പി. വാസുദേവന്‍ അധ്യക്ഷത വഹിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അയ്മനം ബാബു മുഖ്യാതിഥിയായിരിക്കും. ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ എം.എസ്. നഹാസ്, കൗണ്‍സില്‍ സ്റ്റാഫ് അഡ്‌വൈസര്‍ സജിമോന്‍ തോമസ്, ചെയര്‍പേഴ്‌സണ്‍ സല്‍മാ സുലൈമാന്‍ എന്നിവര്‍ സംസാരിക്കും. 

date