Skip to main content

  ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവ്

 

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ഉത്തരമേഖലയില്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രി/  ഡിസ്പെന്‍സറികളിലെ ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55285 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.  
താല്‍പര്യമുള്ളവര്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ജൂണ്‍ 19 ന് രാവിലെ 11ന്  കോഴിക്കോട്  തിരുവണ്ണൂര്‍,  എരഞ്ഞിക്കല്‍ ഭഗവതി ടെമ്പിള്‍ റോഡ് മാങ്കാവ് പെട്രോള്‍ പമ്പിന് സമീപമുളള സായ് ബില്‍ഡിംഗിലെ  ഒന്നാം നില നമ്പര്‍ 10/17 ബി   വിലാസത്തില്‍ എത്തണം. ജൂണ്‍ 19ന് അവധിയായാല്‍ തൊട്ടടുത്ത ദിവസം ഇന്റര്‍വ്യൂ നടത്തുമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date