Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്.

 

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ഡി .സി. എഫ്. എ/ടാലി വിഷയങ്ങളിലേയ്ക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ലക്ചറര്‍ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി. ടെക് , കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം .എസി കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ് എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. മേല്‍പ്പറഞ്ഞ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ  ബിരുദവും അധ്യാപന പരിചയവുമുള്ളവരെയും പരിഗണിക്കും. ഡി. സി .എഫ്. എ. ടാലി അധ്യാപകര്‍ക്ക് ഒന്നാം ക്ലാസ് എംകോം/ ബികോം ബിരുദവും ഡി. സി. എഫ്. എ/ ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയമുഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളുമായി ജൂണ്‍ ഏഴിന് രാവിലെ 10 ന്  പാലക്കാട് എല്‍.ബി.എസ്. സെന്റര്‍ ഓഫീസില്‍  എത്തണം. ഫോണ്‍ 0491 2527425 

date