Skip to main content

കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി ജില്ലാതല  ക്യാംപെയ്ന്‍.   29ന്

 

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികളുടെ സംരക്ഷണത്തില്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി വനിതാ ശിശു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി' ജില്ലാതല ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മെയ് 29ന് ജില്ലയിലെ അഞ്ച് മേഖലകളിലായി നടത്തുന്ന ക്യാമ്പെയിനില്‍ ഓരോ മേഖലകളിലും 500 പേര്‍ വീതം പങ്കെടുക്കും. രാവിലെ 10 മുതല്‍ നാല് വരെയാണ് പരിപാടി. പാലക്കാട് മേഖലയില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ചിറ്റൂരില്‍ ആര്‍.ടി.മഹല്‍ കൊഴിഞ്ഞാമ്പാറ, ആലത്തൂരില്‍ എം.എന്‍.കെ.എം.ഹൈസ്‌കൂള്‍ ഹാള്‍, ചിറ്റിലഞ്ചേരി, മണ്ണാര്‍ക്കാട് മേഖലയില്‍ മണ്ണാര്‍ക്കാട് റൂറല്‍ബാങ്ക് ഹാള്‍, പട്ടാമ്പിയില്‍ എ.എം.സി.ഹാള്‍, മനപ്പടി, പട്ടാമ്പി എന്നിവിടങ്ങളിലായിരിക്കും ക്യാംപെയ്ന്‍.

date