Skip to main content

ഗ്രഡേഷന്‍: ഗ്രന്ഥശാലകള്‍ക്ക് പരിശീലനം ഇന്നുമുതല്‍

 

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ജൂലൈ 10ന് ആരംഭിക്കുന്ന ഗ്രഡേഷനോട് അനുബന്ധിച്ച് ഗ്രന്ഥശാലകള്‍ക്കുളള പരിശീലനം ഇന്ന് (മെയ് 28) തുടങ്ങും. ഗ്രന്ഥശാലയുടെ ഗ്രഡേഷന് വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച പരിശീലനമാണ് നല്‍കുക. എല്ലാ ഗ്രന്ഥശാലകളില്‍ നിന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പ്രസിഡന്റോ സെക്രട്ടറിയോ ലൈബ്രേറിയനോ കമ്മിറ്റി അംഗങ്ങളോ ലൈബ്രറിയുമായി സഹകരിക്കുന്ന ഗ്രന്ഥശാലാ അംഗമോ ആയിരിക്കണം പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. താലൂക്ക്, പരിശീലന കേന്ദ്രം, തീയതി, സമയം എന്നിവ ക്രമത്തില്‍:
ഒറ്റപ്പാലം താലൂക്ക് - ഒറ്റപ്പാലം ജില്ലാ സഹകരണ ബാങ്ക്- മെയ് 28- രാവിലെ 10 മണി
പട്ടാമ്പി താലൂക്ക്- ഓങ്ങലൂര്‍ ഇ.എം.എസ് സ്മാരക സഹകരണ ബാങ്ക് ഹാള്‍- മെയ് 28- ഉച്ചയ്ക്ക് 2 മണി
ആലത്തൂര്‍, ചിറ്റൂര്‍ താലൂക്ക്- ആലത്തൂര്‍ ബാങ്ക് റോഡ് സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ഹാള്‍- മെയ് 29 രാവിലെ 10 മണി
പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്ക്- ഇ. പത്മനാഭന്‍ സ്മാരക ഗ്രന്ഥശാല, താരേക്കാട്- മെയ് 30 രാവിലെ 10 മണി. 

date