മലമ്പുഴ വി.എച്ച്.എസ്.സി യില്‍ അധ്യാപക ഒഴിവ്
മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നോണ്‍ വൊക്കേഷണല്‍ വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് സീനിയര്‍ വിഭാഗത്തിലേക്ക് എം.എസ്.സി ഫിസിക്സ്, ബി.എഡ്, സെറ്റ്/നെറ്റ് എന്നിവയുള്ളവര്‍ക്കും നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ബയോളജി സീനിയര്‍ തസ്തികയിലേക്ക് ബോട്ടണി അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും ബി.എഡും, സെറ്റ്/ നെറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ തസ്തികയിലേക്ക് ബി.എസ്.സി അഗ്രികള്‍ച്ചര്‍/ ബി.എസ്.സി ബോട്ടണി/ വി.എച്ച്.എസ്.സി അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് ഇന്ന് (മെയ് 28) രാവിലെ 10ന് മലമ്പുഴ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
- Log in to post comments