Skip to main content

പ്രീ-മെട്രിക് ഹോസ്റ്റല്‍ വാര്‍ഡന്‍ ഒഴിവ്

 

അട്ടപ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളിലെ വാര്‍ഡന്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടി.ടിസി, ഡിഗ്രി, ബി.എഡ് യോഗ്യത അഭിലഷണീയം. പ്രായപരിധി 25-50. അര്‍ഹരായ പട്ടികവര്‍ഗവിഭാക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 ന് രാവിലെ 10 ന് അഗളി ഐ.ടി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04924 254382.  

date