Skip to main content

സിവില്‍ പോലീസ് ഓഫീസര്‍: ശാരീരിക പുനര്‍ അളവെടുപ്പ് 24ന്

 

സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ (കാറ്റഗറി നമ്പര്‍ 657/17) നടന്ന ശാരീരിക അളവെടുപ്പില്‍ അപ്പീല്‍ നല്‍കിയതിനു ശേഷം കായികക്ഷമതാ പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ വിജയിച്ചവരുടെ ശാരീരിക പുനരളവെടുപ്പ് മെയ് 24ന് പി.എസ്.സിയുടെ  എറണാകുളം മേഖലാ ഓഫീസില്‍ നടക്കും. മെയ് 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക പുനര്‍ അളവെടുപ്പാണ് 24 ലേക്ക് മാറ്റിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റും അംഗീകൃത അസല്‍ തിരിച്ചറിയല്‍ രേഖകളും സഹിതം ഉച്ചയ്ക്ക് 12ന് എറണാകുളം മേഖലാ ഓഫീസില്‍ ഹാജരാകണം. നേരത്തെ ഏപ്രില്‍ 24ന് ഹാജരാകാന്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക പുനര്‍ അളവെടുപ്പില്‍ മാറ്റം ഉണ്ടാവില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

date