Skip to main content

പ്രീമെട്രിക്ക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍ ഒഴിവ്

 

പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഒഫീസ് പരിധിയിലുള്ള മങ്കര(ആണ്‍), മുണ്ടൂര്‍(പെണ്‍) പ്രീമെട്രിക്ക് ഹോസ്റ്റലുകളിലേക്ക് റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലും, യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു ട്യൂട്ടര്‍ എന്നിങ്ങനെയുമാണ് ഒഴിവുകള്‍. ഹൈസ്‌കൂള്‍ തലത്തില്‍ ബിരുദവും ബി.എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ച അധ്യാപകര്‍ക്കും ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. യു.പി വിഭാഗത്തില്‍ ടി.ടി.സി. യോഗ്യതയുള്ളവരെ പരിഗണിക്കും. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി മെയ് 28 നകം ബ്ലോക്ക് പട്ടികജാതി വികസനഓഫീസര്‍ പാലക്കാട്, കല്ലേക്കാട് പി.ഒ വിലാസത്തില്‍ നല്‍കണം.

date