Skip to main content

കമ്പനി സെക്രട്ടറി ഒഴിവ്

 

പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയില്‍ കമ്പനി സെക്രട്ടറിയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയിലുള്ള അംഗത്വവും ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. സിഎ/ഐ.സി.ഡബ്ലിയൂ.എ.ഐ അല്ലെങ്കില്‍ നിയമബിരുദം അഭികാമ്യം. 2019 ജനുവരി ഒന്നിന് 45 വയസില്‍ കവിയരുത്. പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. മറ്റു തരത്തില്‍ അനുയോജ്യരാണെങ്കില്‍ പ്രവൃത്തി പരിചയത്തില്‍ ഇളവ് ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യവും പ്രായപരിധിയില്‍ ഇളവും അനുവദിക്കും. ജൂണ്‍ 10 നകം അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.pshcl.in/web ല്‍ ലഭിക്കും.

date