Skip to main content

ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം ഉദ്ഘാടനം ചെയ്തു

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍ നിര്‍വ്വഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എം കെ ഷാജ് പക്ഷാചരണ സന്ദേശം നല്‍കി.  പാപ്പിനിശ്ശേരി സി എച്ച് സി ശിശുരോഗ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രമ്യ രവീന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി സുനില്‍ദത്തന്‍, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ ജി വസുമതി എന്നിവര്‍ ക്ലാസ്സെടുത്തു. ജൂണ്‍ എട്ട് വരെ നടക്കുന്ന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് വയറിളക്കരോഗ നിയന്ത്രണത്തെക്കുറിച്ചും ഒ ആര്‍ എസ് ലായനിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

 

date