Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

പ്രോത്സാഹന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 
2019 മാര്‍ച്ചിലെ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, പിജി എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക്  പ്രോത്സാഹന അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലോ, കണ്ണൂര്‍ ഐടിഡിപി ഓഫീസിലോ ജൂണ്‍ 10 ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ 0497 2700357

താലൂക്ക് വികസന സമിതി 
ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് ബ്ലോക്ക് ഓഫീസ് ഹാളില്‍ ചേരും.

ഡോക്ടര്‍/ഡാറ്റാഎന്‍ട്രി തസ്തികയില്‍ താല്‍ക്കാലിക നിയമനം
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. 
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലില്‍ ഡാറ്റാഎന്‍ട്രി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത- ബികോം, പിജിഡിസിഎ.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 10 നകം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂര്‍, 670673 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0490 2444416, 2444116.

കൃഷി ഓഫീസില്‍ ഹാജരാകണം
എളയാവൂര്‍ കൃഷി ഭവനില്‍ നിന്നും ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ കൈപ്പറ്റുന്ന കര്‍ഷകര്‍ ബാങ്ക് പാസ്ബുക്കില്‍ ഇതുവരെയുള്ള പെന്‍ഷന്‍ രേഖപ്പെടുത്തി മെയ് 31 നുള്ളില്‍ കൃഷി ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ലോകായുക്ത സിറ്റിംഗ്
ലോകായുക്ത ജൂണ്‍ 17 ന് കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളിലും 18, 19 തീയതികളില്‍ തലശ്ശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തും.  

വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓലയമ്പാടി, കോടന്നൂര്‍, പെരുവാമ്പ, ഓടമുട്ട്, പെടേന കിഴക്കേകര, ചോരല്‍ പള്ളി, കാരിയപള്ളി ഭാഗങ്ങളില്‍ നാളെ(മെയ് 29) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യന്നൂര്‍ കോളേജ്, സെന്‍ട്രല്‍ സ്‌കൂള്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, പി ഇ എസ് വിദ്യാലയം ഭാഗങ്ങളില്‍ നാളെ(മെയ് 29) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടുവനാട്, കോട്ടൂറുഞ്ഞാല്‍, കാളാന്തോട്, മുണ്ടച്ചാല്‍, നെടിയാഞ്ഞിരം, തലച്ചങ്ങാട്, കോളാരി, പാങ്കുളം ഭാഗങ്ങളില്‍ നാളെ(മെയ് 29) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല, പാറപ്പുറം, ബംഗ്ലാവ്‌മെട്ട ഭാഗങ്ങളില്‍ നാളെ(മെയ് 29) രാവിലെ എട്ട് മുതല്‍ 12 മണി വരെയും പള്ളിപ്പൊയില്‍, ചാത്തോത്തുകുളം, കെ വി റോഡ്, കോമത്ത്കുന്നുമ്പ്രം ഭാഗങ്ങളില്‍ ഒരു മണി മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

ഡോക്ടര്‍ ഒഴിവ്
കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ഇ എസ് ഐ ആശുപത്രി, ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനത്തിനായി കോഴിക്കോട് മാങ്കാവിലുള്ള ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ച് അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജൂണ്‍ 19 രാവിലെ 11 മണിക്ക് ഹാജരാകണം.  

പട്ടയകേസുകള്‍ മാറ്റി
നാളെ(മെയ് 29) കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ആഗസ്ത് ഏഴിന് 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷിക്കാം
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ്, നെരുവമ്പ്രം ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്നിവിടങ്ങളില്‍ 2019-20 വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി ദ്വിവത്സര കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫീസില്‍ നിന്നും മെയ് 30 മുതല്‍ 25 രൂപ നിരക്കില്‍ അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ലഭിക്കും.   അവസാന തീയതി ജൂണ്‍ 22.  എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത.  എസ് സി, എസ് ടി വിദ്യാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എസ് ഇ ബി സി  വിഭാഗത്തില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0497-2835260, 9946521962(തോട്ടട), 04972 871789(നെരുവമ്പ്രം).

ഗസ്റ്റ് അധ്യാപക നിയമനം
തലശ്ശേരി ഗവ.കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക്  മെയ് 30 ന് കൂടിക്കാഴ്ച നടത്തുന്നു.  ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.    ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.    ഫിലോസഫി, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ രാവിലെ 10 മണിക്കും പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ 11 മണിക്കും ഹിസ്റ്ററി വിഷയത്തില്‍ ഉച്ചക്ക് 12 നുമാണ് കൂടിക്കാഴ്ച.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ജൂണ്‍ മൂന്നിന് രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍.  ഫോണ്‍: 04972 700194.

വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ് മെയ് 29,30 തീയതികളില്‍
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ് മെയ് 29,30 തീയതികളില്‍കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കും. രാവിലെ 10.30 ന് സിറ്റിംഗ് ആരംഭിക്കും. 2018, 19 വര്‍ഷങ്ങളിലെ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ് സിറ്റിംഗ് നിശ്ചയിച്ചിട്ടുള്ളതെന്ന് കമ്മീഷണര്‍ ഡോ.കെ എല്‍ വിവേകാനന്ദന്‍ അറിയിച്ചു. പരാതിക്കാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

date