Skip to main content

ശിശുസംരക്ഷണം :  തത്സമയ ക്ലാസ്സുകൾ

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ചെറുപ്പക്കാരായ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ 'കരുതൽ സ്പർശം, കൈകോർക്കാം കുട്ടികൾക്കായി' പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി മെയ് 29 ന് വിക്‌ടേഴ്‌സ് ചാനലിന്റെ സഹകരണത്തോടെ 'ഉത്തരവാദിത്ത പൂർണമായ രക്ഷാകർതൃത്വം' എന്ന വിഷയം സംബന്ധിച്ച് ശിശു സംരക്ഷണ മേഖലയിലെ വിദഗദ്ധർ നയിക്കുന്ന ക്ലാസ്സുകൾ തത്സമയ പരിപാടിയായി ജില്ലയിലെ ആറ് സ്ഥലങ്ങളിൽ 3000 പേർക്ക് വിപുലമായി സംഘടിപ്പിക്കുന്നു. എസ്എൻപുരം പോളോ ഹാൾ, പഴയന്നൂർ അശ്വതി കല്ല്യാണമണ്ഡപം, ചാവക്കാട് പഞ്ചായത്ത് ഹാൾ, കൊരട്ടി പഞ്ചായത്ത് ഹാൾ, അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയം, മാള ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് തത്സമയ സംപ്രേക്ഷണം. ഇതേ പരിപാടി വിക്‌ടേഴ്‌സ് ചാനലിൽ രാവിലെ 10 മുതൽ 4 വരെ സംപ്രേക്ഷണം ചെയ്യും.

date