Skip to main content

ഡോക്ടര്‍മാരുടെ ഒഴിവ്

 

മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രി/ ഡിസ്പന്‍സറികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം ശമ്പളം -55,285/-രൂപ. താത്പര്യമുള്ള ഡോക്ടര്‍മാര്‍ കോഴിക്കോട് മാങ്കാവിലുള്ള  ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്സ് ഉത്തരാ മേഖലാ  ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ ജൂണ്‍ 19 ന് രാവിലെ 11 മുതല്‍ ഒന്നു വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍  ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എംസി രജിസ്‌ട്രേഷന്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്  എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം  നേരിട്ട് ഹാജരാകണം.  അന്നേ ദിവസം അവധിയാവുകയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം കൂടിക്കാഴ്ച നടത്തും. ഫോണ്‍-0495-2322339.

 

date