Skip to main content

ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണം: ജില്ലയില്‍ രണ്ട് അഭയകേന്ദ്രങ്ങള്‍

പ്രകൃതിദുരന്തങ്ങളില്‍പ്പെട്ട് പ്രയാസപ്പെടുന്നവര്‍ക്കും വീടൊഴിയേണ്ടി വരുന്നവര്‍ക്കും താത്കാലിക പുനരധിവാസത്തിനായി ജില്ലയില്‍ രണ്ട് അഭയകേന്ദ്രങ്ങള്‍ വരുന്നു.  വെട്ടം, പെരുമ്പടപ്പ്  പഞ്ചായത്തുകളിലാണ് ജില്ലയില്‍ അഭയകേന്ദ്രം നിര്‍മിക്കുന്നത്.  അപകട സാധ്യതയുള്ള സമയത്ത് അഭയകേന്ദ്രമായും മറ്റു സമയങ്ങളില്‍ പരിശീലനത്തിനും  ഇത് ഉപയോഗിക്കും. കോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന കേന്ദ്രത്തില്‍ ആയിരം പേര്‍ക്കെങ്കിലും സൗകര്യമുണ്ടാവും. ചുഴലിക്കാറ്റ്, കടാലക്രമണം, മറ്റു പ്രകൃതി ദുരന്തം എന്നിയുണ്ടാകുമ്പോള്‍ ഇവ അഭയകേന്ദ്രമായും മറ്റു സമയങ്ങളില്‍ പരിശീലനം നല്‍കുന്നതടക്കമുള്ളവക്കും കേന്ദ്രം ഉപയോഗിക്കും. ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയിലാണ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്.

പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിശീലനം. ദുരന്ത നിവാരണം, പഞ്ചായത്ത് ദുരന്ത നിവാരണ പ്ലാന്‍ രൂപീകരണം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിവയെ കുറിച്ചായിരുന്നു പരീശീലനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനാലിസ്റ്റ് കെ അമൃത, ഫയര്‍ ഫോഴ്‌സ് നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

date