Skip to main content

സ്‌നേഹിതയിലൂടെ ഇനി നിയമ സേവനവും: സ്‌നേഹിതാ ലീഗല്‍ ക്ലിനിക് ഉദ്ഘടനം ചെയ്തു

 

അതിക്രമത്തിനും  ചൂഷണത്തിനും  വിധേയരാവുന്ന  സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  അത്താണിയായി  ആറു വര്‍ഷമായി  പ്രവര്‍ത്തിച്ചു വരുന്ന  സ്‌നേഹിതാ  ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി   സംയോജിച്ചു കൊണ്ട് സൗജന്യ നിയമസഹായം  ലഭ്യമാക്കുന്നതിനായി  ലീഗല്‍  ക്ലിനിക്  ആരംഭിച്ചു.  ഇനി നിയമസേവനം  സ്‌നേഹിതയുടെ മൈലപ്പുറത്തുള്ള  ഓഫീസില്‍  പ്രവര്‍ത്തിയ്ക്കുന്ന  ലീഗല്‍ ക്ലിനിക്കിലൂടെ  ലഭ്യമാകും

 ലീഗല്‍ക്ലിനിക്കിന്റെ ഉദ്ഘാടനം  ആര്‍  മിനി ( സബ്ജഡ്ജ് / സെക്രട്ടറി   ലീഗല്‍ സര്‍വീസ് അതോറിറ്റി) നിര്‍വഹിച്ചു. ജില്ലാമിഷന്‍  കോ- ഓഡിനേറ്റര്‍       സി  കെ  ഹേമലത  അധ്യക്ഷത  വഹിച്ചു.  കുടുംബശ്രീ  ജില്ലാമിഷന്‍  അസിസ്റ്റന്റ്  കോ - ഓഡിനേറ്റര്‍  വിനോദ്,  ജെന്‍ഡര്‍ പ്രോഗ്രാം  മാനേജര്‍   റൂബി രാജ് എന്നിവര്‍ സംസാരിച്ചു.   കുടുംബശ്രീ യുടെ  ജന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സിഡ്‌സ്  ലെ  സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍മാര്‍, സ്‌നേഹിതാ വളണ്ടിയര്‍മാര്‍   എന്നിവര്‍ക്ക്  നിയമ സാക്ഷരതാ ക്ലാസും  ജന്‍ഡര്‍ പരിശീലനവും  നടന്നു,  അഡ്വ. തോമസ്, റൂബി രാജ്  എന്നിവര്‍  ക്‌ളാസ്സെടുത്തു. മൈലപ്പുറം  കോലാര്‍  റോഡില്‍  ചൈല്‍ഡ്‌ലൈന്‍  ഓഫീസിനു  സമീപം  പ്രവര്‍ത്തിയ്ക്കുന്ന  സ്‌നേഹിതയില്‍  എല്ലാ  ബുധനാഴ്ചയും  സൗജന്യ  നിയമ  സേവനം  ലഭിക്കും.  ഫോണ്‍ 04832 735 550.

 

date