Skip to main content

ജൈവ മാലിന്യ സംസ്‌കരണത്തിന് മാതൃകാ പദ്ധതികളുമായി പൊന്നാനി നരസഭ ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു

 

 ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന മാതൃക പദ്ധതികളുമായി പൊന്നാനി നഗരസഭ. ഇതിന്റെ ഭാഗമായി പൊന്നാനി നഗരസഭ ഓഫീസ് പരിസരത്ത് വികേന്ദ്രിത മാലിന്യ സംസ്‌കരണത്തിനായുള്ള ഉറവിട മാലിന്യ ഉപാധികളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു.

തന്റെ മാലിന്യം തന്റെ ഉത്തരവാദിത്വം എന്ന ബോധം പൊതു ജനങ്ങള്‍ക്കിടയില്‍ വളര്‍ത്താനാണ് നഗരസഭ അഞ്ച് തരത്തിലുള്ള ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ വിതരണം ചെയ്യുന്നത്. പൊന്നാനി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം അടങ്കല്‍ തുകയാണ് പദ്ധതി ചെലവ്. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തി പത്ത് ശതമാനം ഗുണഭോക്തൃ വിഹിതം നഗരസഭ ഈടാക്കുന്നുണ്ട്. 900 രൂപ വിലവരുന്ന പൈപ്പ് കമ്പോസ്റ്റിന് 90 രൂപയാണ് ഗുണഭോക്തൃ വിഹിതം. 400 ഗുണഭോക്താകള്‍ക്കാണ്  ഇത്തരത്തില്‍ പൈപ്പ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്. 1555 രൂപ വിലവരുന്ന ബയോഡൈജസ്റ്റര്‍ പോട്ടിന് 155 രൂപ ഗുണഭോക്തൃ വിഹിതമടച്ച 250 ഗുണഭോക്താക്കള്‍ക്കും പോട്ട് വിതരണം ചെയ്തു.  230 ഗുണഭോക്താക്കള്‍ക്കാണ് ബക്കറ്റ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്. 1000 രൂപയുടെ ബക്കറ്റ് കമ്പോസ്റ്റിന് 100 രൂപയാണ് ഗുണഭോക്തൃ വിഹിതം. 12000 രൂപ വിലവരുന്ന ബയോഗ്യാസ് പ്ലാന്റിന് 7000 രൂപ ഗുണഭോക്തൃ വിഹിതം അടച്ച 20 പേര്‍ക്കാണ് വിതരണം ചെയ്യുന്നത്.
 നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി അധ്യക്ഷയായ ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീന സുദേശന്‍, കൗണ്‍സിലര്‍മാരായ എം.പി അബ്ദുനിസാര്‍, കെ.പി ശ്യാമള, സുധ, സമീറ, ഹസീറ, ആയിഷ,   നഗരസഭ സെക്രട്ടറി എം.എ വിനോദ്കുമാര്‍ , പ്ലാന്‍ ക്ലര്‍ക്ക് വി.ടി പ്രിയ എന്നിവര്‍ സംസാരിച്ചു.

 

date