Skip to main content

ഔദ്യോഗിക ഭാഷാ  റിപ്പോർട്ട് അഞ്ചിനകം നൽകണം

ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം കളക്ടറേറ്റിൽ ഔദ്യോഗിക ഭാഷ സെല്ലിൽ നൽകണമെന്ന് എഡിഎം റെജി പി ജോസഫ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഔദ്യോഗിക ഭാഷ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മലയാളം യൂണികോഡ് ടൈപ്പിങ് അറിയാത്ത ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. പരിശീലനം ലഭിക്കാത്ത വരും പേര് വിവരം മേധാവികൾ നൽകേണ്ടതാണ്. എല്ലാ ഓഫീസും ഇ-ഓഫീസായി മാറുന്നതിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥർക്ക് മലയാളം ടൈപ്പിങ് പരിശീലനം ആവശ്യമായി വന്നിരിക്കുന്നത്. യോഗത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

date