Skip to main content

വൊക്കേഷണൽ ഹയർ സെക്കണ്ടറി/എൻ.എസ്.ക്യൂ.എഫ്  രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

വൊക്കേഷണൽ ഹയർ സെക്കണ്ടറി/എൻ.എസ്.ക്യൂ.എഫ് ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുളള രണ്ടാം അലോട്ട്‌മെന്റ് www.vhscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്ട്‌മെന്റ് പ്രകാരം 15,776 കുട്ടികൾ പ്രവേശനം നേടി. മെറിറ്റ് വിഭാഗത്തിൽ ഒഴിവുളള 10,914 സീറ്റുകളിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ്. Second Allotment Results എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനനതീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. രണ്ടാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ മെയ് 30 വൈകിട്ട് നാല് വരെ സ്‌കൂളുകളിൽ അഡ്മിഷൻ നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുളള വിദ്യാർത്ഥികൾക്ക്, സ്ഥിര പ്രവേശനം ആണ് ലഭിക്കുക. ഇവർക്ക് താത്കാലിക പ്രവേശനം അനുവദിക്കില്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുളളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർത്ഥിക്ക് താൽകാലിക പ്രവേശനം നേടാം. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മറ്റൊരു സ്‌കൂളിലോ, അതേ സ്‌കൂളിലെ മറ്റൊരു കോഴ്‌സിലോ ആണ് താൽക്കാലികം/സ്ഥിര പ്രവേശനം ലഭിക്കുന്നതെങ്കിൽ സ്‌കൂളിലെത്തി താൽക്കാലികം/സ്ഥിര പ്രവേശനത്തിനുളള മുഴുവൻ നടപടികളും പൂർത്തിയാക്കണം. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥി മേയ് 30 വൈകുന്നേരം നാലിനകം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താൽക്കാലികമായോ അഡ്മിഷൻ നേടാതിരുന്നാൽ അഡ്മിഷൻ നടപടിയിൽ നിന്ന് പുറത്താകും.
പി.എൻ.എക്സ്. 1526/19

date