Skip to main content

ഗസറ്റ് അധ്യാപക ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുളള ഇന്റർവ്യൂ ജൂൺ മൂന്നിനും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മേയ് 31നും രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തിയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുളള രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
പി.എൻ.എക്സ്. 1535/19

date