Skip to main content

ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷിക്കാം

 സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 12ന് വൈകിട്ട് അഞ്ചിന് മുൻപ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് സമർപ്പിക്കണം. വിജ്ഞാപനത്തിന്റേയും അപേക്ഷാഫോമിന്റെയും പൂർണവിവരങ്ങൾ www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും ലഭ്യമാണ്.
പി.എൻ.എക്സ്. 1538/19

date