Skip to main content

കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്ക്- സംസ്ഥാനതല ക്യാമ്പയിന്‍ തുടങ്ങി

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്ക് എന്ന പേരില്‍ സംസ്ഥാന തല ക്യാമ്പയിനിങിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി നടന്ന സംസ്ഥാനതല ഏകദിന ബോധവത്കരണ പരിപാടി ജില്ലയിലെ ഏഴു കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെ തത്സമയം സംപ്രേക്ഷണം ചെയ്തു.
പരിപാടിയില്‍ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും  സി.ഡി.പി.ഒ, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരും അങ്കണവാടി ജീവനക്കാരും ഉള്‍പ്പെടെ 3500 ല്‍ കൂടുതല്‍ പേര്‍ പങ്കെടുത്തു. ഉത്തരവാദിത്വ പൂര്‍ണമായ രക്ഷാകര്‍തൃത്വം, കുട്ടികളിലെ പഠന പ്രശ്നങ്ങളും പരിഹാരങ്ങളും, കുട്ടികളിലെ ലഹരി ഉപയോഗവും പരിഹാരങ്ങളും, ആരോഗ്യകരമായ സൈബര്‍ ഇടങ്ങള്‍ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.  സംസ്ഥാന തല പ്രോഗ്രാം ആരോഗ്യ, സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തില്‍ ജൂണ്‍ ഒന്നിന് രാവിലെ 10ന് റെസ്പോണ്‍സിബിള്‍ പാരന്റിങ് എന്ന വിഷയത്തില്‍ ശില്‍പശാല  സംഘടിപ്പിക്കും. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം മുഖ്യാതിഥിയാകും.

 

date