Skip to main content

വണ്ടൂരില്‍ എസ്.എസ്.എല്‍.സി. എപ്ലസ് നേടിയവര്‍ക്ക് ആദരം ഇന്ന്-(മെയ് 30 )

         ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  വണ്ടൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളേയും 100ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുകളേയും ഇന്ന് ആദരിക്കും. വണ്ടൂര്‍ സിയന്ന ഹാളില്‍ നടക്കുന്ന പരിപാടി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളും 100ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ പ്രതിനിധികളും  രാവിലെ 10ന് മുമ്പായി ഓഡിറ്റോറിയത്തില്‍ ഹാജരാകണം.

 

date