Skip to main content

അരിമ്പ്ര ജി.വി.എച്ച്.എസ് സ്‌കൂളില്‍ ജനകീയ ശുചീകരണം നടത്തി

  വേനല്‍ അവധിക്കാലം കഴിഞ്ഞ് പുതിയ അദ്ധ്യയന വര്‍ഷത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും, ശുചിത്വവും ഉള്ള പഠന സാഹചര്യം ഒരുക്കുവാന്‍ അരിമ്പ്ര ജി.വി.എച്ച്.എസ് സ്‌കൂളില്‍ നാട്ടുകാരുടെയും പുര്‍വ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ശുചീകരണം നടത്തി.  
ശുചീകരണം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ ഹംസ അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് സി.അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്റ് എന്‍.ഹംസ, പ്രിന്‍സിപ്പാള്‍ മാരായ എസ് കെ ഷാര്‍ലറ്റ് പത്മം, കെ.കെ.ജഹ്ഫര്‍, ഹെഡ്മിസ്ട്രസ് പി.ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശാന്തി ഭൂഷണ്‍എം, ടി സൈഫുദ്ധീന്‍,  എന്നിവര്‍ സംസാരിച്ചു. അരിമ്പ്ര ബ്രദേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍, വിവിധ ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശുചീകരണത്തി പങ്കെടുത്തു. എന്‍.കെ.ജാസിര്‍, സിദ്ധീഖ് പൂക്കോടന്‍, എന്‍.റി ഷാദ്, കെ.മര്‍സൂഖ്, സി.മുനീര്‍ എന്നിവര്‍ നേതൃത്വം നല്കി.

 

date