Skip to main content

ഐ.എച്ച്.ആര്‍.ഡി ഡിപ്ലോമ പ്രവേശനം തീയതി നീട്ടി

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ 8 മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2019-20 അധ്യയനവര്‍ഷത്തില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി.  ജൂണ്‍ 8 ന്  വൈകിട്ട് 5 മണി വരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍  വഴി അപേക്ഷ സമര്‍പ്പിക്കാം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം 2019 ജൂണ്‍ 10 ന്  5 മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.   വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

date