Skip to main content

കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി'   ജില്ലാതല  ശില്പശാല ഇന്ന്(29) തൊടുപുഴയില്‍ 

  ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന പദ്ധതിയുടെ ഭാഗമായി വിക്‌ടേഴ്‌സ് ചാനലിന്റെ സഹകരണത്തോടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം-നെ സംബന്ധിച്ച് അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി ഇന്ന് (മേയ് 29) രാവിലെ 9.30 മുതല്‍  കട്ടപ്പന, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലായി ഏകദിന തത്സമയ സംപ്രേഷണ ശില്പശാല നടത്തും.
 പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10.00 ന്  സാമൂഹ്യനീതി-വനിതാ ശിശു വികസന വകുപ്പ് മന്ത്രി  കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഉത്തരവാദിത്വ പൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം, കുട്ടികളിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും, കുട്ടികളിലെ ലഹരി ഉപയോഗവും പരിഹാരങ്ങളും, ആരോഗ്യകരമായ സൈബര്‍ ഇടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. തൊടുപുഴയിലെ ഇളംദേശം, തൊടുപുഴ ഐസിഡിഎസ്, കൂടാതെ ഇടുക്കി ഐസിഡിഎസ് കീഴില്‍ വരുന്ന അറക്കുളം ഗ്രാമപഞ്ചായത്ത് എന്നീ മേഖലകളിലുള്ളവര്‍ക്കായി തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. 
 

date