Skip to main content

ഇ-വേസ്റ്റില്ലാത്ത കളക്ട്രേറ്റ,്   ഇലക്ട്രോണിക് ശേഖരണം തുടങ്ങി

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കളക്്രേടറ്റില്‍ നടത്തിയ  ഇലക്ട്രോണിക് മാലിന്യ ശേഖരണ പരിപാടി അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍  ഫ്ളാഗ് ഓഫ് ചെയ്യ്തു. ജില്ലയിലെ ഇ-വേസ്റ്റ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ മുന്‍കൈയ്യെടുത്ത് ക്ലീന്‍ കേരള കമ്പനി മുഖേനയാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ ഇടുക്കി പോലീസ് ക്യാമ്പില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമായി അഞ്ചു ടണ്ണോളം ഇ മാലിന്യങ്ങളാണ് ക്ലീന്‍ കേരള ശേഖരിച്ചത്. കമ്പ്യൂട്ടര്‍, സി.പി.യു, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, യു.പി.എസ്, ടെലഫോണ്‍,പ്രിന്റര്‍, സ്‌കാനര്‍, സൗണ്ട് സിസ്റ്റം, ഫാക്സ് മെഷീന്‍, എസ്.എം.പി.എസ്, ഡോട്ട് മാട്രിക്സ്, പ്രൊജക്ടര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ബാറ്ററി, എല്‍.സി.ഡി, തുടങ്ങിയവയായിരുന്നു കുടുതലും. ജില്ലയിലെ ഓഫീസുകളില്‍ കെട്ടിക്കിടന്ന ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നത് മാലിന്യ സംസ്‌കരണ രംഗത്തെ വലിയൊരു ചുവടുവയ്പാണ്. 
  യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും അസി.ഡെവലപ്പ്മെന്റ് കമ്മീഷണറുമായ സാജു സെബാസ്റ്റ്യന്‍, ഹരിതകേരളം  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, ജില്ലാ ശുചിത്വമിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ്  സഹദ് മീര്‍സ , ശുചിത്വമിഷന്‍ ജീവനക്കാര്‍, കളക്്രേടറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date