Skip to main content

ലോക സ്‌കിസോഫ്രേനിയ വാരാചരണം നടത്തി

ജില്ലാതല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി  ലോക സ്‌കിസോഫ്രേനിയ വാരാചരണം നടത്തി. മെയ്  27 വരെ തുടര്‍ന്ന വാരാചരണത്തില്‍ തൊടുപുഴ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി പോസ്റ്റര്‍ മത്സരം, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍, തുടങ്ങിയവ നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഉമദേവിയുടെ നേതൃത്വത്തില്‍ വിജയികളെ നിര്‍ണ്ണയിച്ച് ക്യാഷ് അവാര്‍ഡ് നല്കി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പകല്‍ വീടുകളിലെ ആശ്രിതര്‍ക്കും രോഗികള്‍ക്കുമായി  ഇടുക്കി ഡാമിലേക്ക് ഏകദിന ഉല്ലാസയാത്രയും സംഘടിപ്പിച്ചു. ഇതുപോലെയുള്ള ഉല്ലാസയാത്രകള്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് പൊതുസമൂഹത്തിലേക്ക് തിരികെ വരാന്‍ സഹായകമാകുമെന്ന് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ഡോ.അമല്‍ എബ്രാഹം പറഞ്ഞു.
 

date