Skip to main content

ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

 കട്ടപ്പന ഗവണ്‍മെന്റ്  ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ  ഒഴിവുണ്ട്. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സി അല്ലെങ്കില്‍ എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും  അല്ലെങ്കില്‍ ഇലക്ട്രിക്കലും ഇലക് ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍  ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും  അല്ലെങ്കില്‍ ഇലക്ട്രിക്കലും ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും  ആണ് യോഗ്യത.
          ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 1 ശനിയാഴ്ച രാവിലെ 11 മണിക്ക്  കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഇന്റര്‍വ്യൂവിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.

date