Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

ഡല്‍ഹി സര്‍വകലാശാലാ അഡ്മിഷന്‍ സെമിനാര്‍

 

ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളില്‍ ബിരുദ പ്രവേശനത്തിന് ഡല്‍ഹി സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. 2019 മെയ് 30 മുതലാണ് അപേക്ഷ സമര്‍പ്പിച്ചു തുടങ്ങേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട രീതി, കോളേജുകളുടെ പ്രത്യേകതകള്‍, മാര്‍ക്ക് കണക്ക് കൂട്ടുന്ന രീതി, പ്രവേശന നടപടിക്രമങ്ങള്‍ മുതലായവയെല്ലാം മനസ്സിലാക്കാന്‍ കഴിയുംവിധമുളള അഡ്മിഷന്‍ സെമിനാര്‍ പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചിന്റെ കീഴിലെ പേരാമ്പ്രയിലെ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സെമിനാര്‍ നടക്കുക. 2019 ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് നടക്കുന്ന സെമിനാര്‍ നയിക്കുന്നത് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്. ഫോണ്‍ - 0496 2615500.

 

 

ട്രൈബ്യൂണല്‍ സിറ്റിംഗ് 

 

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണന്‍ ജൂണ്‍ നാല്, 11, 18 എന്നീ തീയ്യതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 25 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി ഹാളിലും 20, 21 തീയ്യതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 28 ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും ആറ്, ഏഴ്, 12, 13, , 14, 19 തീയ്യതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യും.

 

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

 

കോഴിക്കോട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും അനുവദിക്കുന്ന സാമ്പത്തിക സഹായം കൈപ്പറ്റുന്നവര്‍  അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ടത്) ഇനിയും സമര്‍പ്പിക്കാത്തവര്‍ ഉടന്‍ തന്നെ ഈ ഓഫീസില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്കേ ധനസഹായം വിതരണം ചെയ്യുകയുള്ളെന്ന് കോഴിക്കോട് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0495 2771881.

date