Skip to main content

               അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ ,  ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സുകള്‍:

                      

           കേരള സര്‍ക്കാര്‍  സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് പൊന്നാനിയില്‍ (ICSR Ponnani) 2019 ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന റഗുലര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.        

ഈ അധ്യയന വര്‍ഷം പ്‌ളസ് വണ്‍, പ്‌ളസ്ടു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍  സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും  8,9,10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ccek.org എന്നവെബ്‌സൈറ്റില്‍ ജൂണ്‍ 12വരെ ഓണ്‍ലൈനായോ, കര്‍മറോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന അക്കാദമിയുടെ ഓഫീസില്‍ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. രജിസ്റ്റര്‍ ചെയ്തവര്‍ ജൂണ്‍ 16 ന്  ഞായറാഴ്ച രാവിലെ 11 മണി മുതല്‍ 12.30 വരെ ഐ.സി.എസ്.ആറില്‍ വച്ച് നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകണം. ജൂണ്‍23 ന് ക്ലാസുകള്‍ ആരംഭിക്കും.

 

വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം"            ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്,       കരിമ്പന,  ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ - 679573;        ഫോണ്‍ - 0494-2665489,9287555500

 

 

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

                

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം നടത്തുന്നു. എ എച്ച് കൗണ്‍സിലര്‍,           ജെ പി എച്ച് എന്‍,  ആര്‍ ബി എസ് കെ നഴ്‌സ്,  പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ (ഡി എം എച്ച് പി), ലേഡി ഹെല്‍ത്ത് വിസിറ്റര്‍, സ്റ്റാഫ് നഴ്‌സ്        (ബി.എസ്.സി നഴ്‌സിംഗ്), അസിസ്റ്റന്റ് ക്വാളിറ്റി എഷ്വറന്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക്  ജൂണ്‍ മൂന്നിനും  സൈക്ക്യാര്‍ടിസ്റ്റ്,  പീഡിയോട്രീഷ്യന്‍, ഇ എന്‍ ടി സ്‌പെഷലിസ്റ്റ്,  ഓഫ്‌ത്തോമോളജിസ്റ്റ്, , ഡെന്റല്‍ സര്‍ജന്‍ , പീഡിയാട്രിക് കാര്‍ഡിയാക് അനസ്തസ്റ്റിസ്റ്റ്, പീഡിയോട്രിക് കാര്‍ഡിയാക് ഇറ്റന്‍സിവിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, , ഓര്‍ത്തോപീഡിയോട്രീഷ്യന്‍,ടെര്‍മറ്റോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് ജൂണ്‍ 4-നും  ആണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ  നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍  പ്രസ്തുത ദിവസങ്ങളില്‍  രാവിലെ 9 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍  എത്തിച്ചേരണം.

 

 

 

 

 

യു.പി.എസ്.എ തസ്തികയില്‍ താല്‍ക്കാലിക  നിയമനം

 

കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി.എസ്.എ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാവുക. ഫോണ്‍ - 0495 2323962.

 

ടെണ്ടര്‍ ക്ഷണിച്ചു

 

ശിശുവികസന പദ്ധതി ഓഫീസ് അര്‍ബന്‍ - 3 കോഴിക്കോടിലെ ഓഫീസ് ഉപയോഗത്തിനായി 2019 ജൂലൈ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെയുളള 9 മാസ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂണ്‍ 13. ഫോണ്‍ - 0495 2461197.

 

ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

 

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ B.Voc ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ എന്ന കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുളള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ എട്ട്. ഫോണ്‍ - 0460-2226110, 9746394616.

 

date