Skip to main content

വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് 

ആലപ്പുഴ: എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾ (2019-20) വർഷം ഉയർന്ന മാർക്കോടെ ജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് മെറിറ്റ് അവാർഡ് നൽകുന്നു. കോഴ്‌സുകൾക്ക് ആദ്യതവണ തന്നെ ഉന്നതവിജയം കരസ്ഥമാക്കിയവർക്കാണ് അവാർഡ്. എസ്.എസ്.എൽ.സി., ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പർ, (ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്), മൊബൈൽ നമ്പർ എന്നിവ സഹിതം ജൂൺ15നകം  അപേക്ഷ നൽകണം. വിദ്യാർഥിയുടെ പേര്, മേൽവിലാസം, ജാതി, കോഴ്‌സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേൽവിലാസം, എന്നിവ രേഖപ്പെടുത്തി അപേക്ഷയ്‌ക്കൊപ്പം നൽകണം. വിലാസം: പട്ടികവർഗ വികസന വകുപ്പ് ഓഫീസർ, പട്ടികവർഗ വികസന വകുപ്പ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടാംനില, പുനലൂർ(പി.ഒ) പിൻ: 691 305. വിശദവിവരത്തിന് ഫോൺ: 0475-2222353, 9496070335.
 

date