Skip to main content

ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വടക്കഞ്ചേരി, പാലക്കാട് സെന്ററില്‍ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കാലാവധിയിലുള്ള ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി.യാണ് യോഗ്യത. അപേക്ഷ ഫോമുകള്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് 50 രൂപയ്ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 25 രൂപയ്ക്കും തൃശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കും. fcikerala.orgയില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷയോടൊപ്പം ജനറല്‍ വിഭാഗക്കാര്‍ 50 രൂപയുടെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ 25 രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ വിലാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ബ്രാഞ്ചില്‍ മാറുംവിധം എടുത്ത് മേല്‍വിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും. ഫോണ്‍: 0487-2384253, 9847677549, 9605724950.

date