Skip to main content

ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

വിനോദസഞ്ചാര വകുപ്പിന് കീഴിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാലക്കാട് കേന്ദ്രത്തില്‍ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷ കാലാവധിയുള്ള  കോഴ്‌സിന്  എസ്.എസ്.എല്‍.സിയാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റോടെ പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഫീസിളവ് ലഭിക്കും. അപേക്ഷകള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പാലക്കാട്, വടക്കാഞ്ചേരി കേന്ദ്രത്തില്‍ ജൂണ്‍ 10 വരെ സ്വീകരിക്കും. ഫോണ്‍: 7559006421.
 

date