Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അവസരം

 

     ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയില്‍സ്മാന്‍, മൊബൈല്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍ ട്രെയിനി ഉള്‍പ്പെടെ 100 ഓളം ഒഴിവുകളിലേക്ക് ഇന്ന് (ജൂണ്‍ 1) സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org  എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  ബയോഡാറ്റ സഹിതം രാവിലെ 10.30ന് സെന്ററില്‍    എത്തണം.  ഫോണ്‍ : 0495  2370178.    

date