Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോഴിക്കോട് കിളിയനാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന ദ്വിവത്സര എം.എസ്.സി ഇലക്‌ട്രോണിക്‌സ്, എംകോം (ഫിനാന്‍സ് ആന്റ് മാനേജ്‌മെന്റ്) കോഴ്‌സുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി യുടെ വെബ്‌സൈറ്റില്‍ നിന്നും www.ihrd.ac.in ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം അപേക്ഷാ ഫോറത്തിന്റെ വിലയായ 500 രൂപയും(പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അടക്കം കോളേജില്‍ സമര്‍പ്പിക്കാം. അവസാന തീയ്യതി ജൂണ്‍ ഏഴ്. ഫോണ്‍ 0495-2765154, 8547005044

 

date