Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ദര്‍ഘാസ് ക്ഷണിച്ചു
കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെ വിവിധ യൂണിറ്റിലേക്ക് സ്റ്റേഷനറി സാമഗ്രികള്‍ (റജിസ്റ്റേര്‍സ് ആന്റ് ഫോറം) വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.
പന്ന്യന്നൂര്‍ ഗവ. ഐടിഐയിലേക്ക് (എംഎംവി ട്രേഡ്) ട്രെയിനിംഗ് ആവശ്യാര്‍ഥം ഉപകരണം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. ഫോണ്‍. 0490 2364535.
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എംടെക് ക്ലാസ് റൂം, പ്രൊജക്ട് റൂം എന്നിവ നവീകരിക്കുന്നതിന് പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ദര്‍ഘാസുകള്‍ പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍, പിഒ പറശ്ശിനിക്കടവ്- 670563 എന്ന വിലാസത്തില്‍ ജൂണ്‍ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍. 0497 2780226, 2780227.

ഫാര്‍മസിസ്റ്റ് നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പില്‍ കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ ഏഴിന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 04972 700267

മരം ലേലം
റോഡ് പ്രവൃത്തിയുടെ ഭാഗമായി ഏഴിലോട് മുതല്‍ ആണ്ടാംകൊവ്വല്‍ വരെ മുറിക്കേണ്ടി വരുന്ന മരങ്ങളുടെ ലേലം ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ പൊതുമരാമത്ത് നിരത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 04985 209954. 

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രാക്തനാ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി  പഠനയാത്ര സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ അഞ്ചിന് മുമ്പ് എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, പ്ലസ്‌വണ്‍ പഠനത്തിനായി ചേര്‍ന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ ഐടിഡിപി ഓഫീസില്‍ ഹാജരാകണം. ഫോണ്‍. 0497 2700357. 

വ്യവസായ യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി (പിഎംഇജിപി), സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഗ്രാമം പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കുകള്‍ വഴി 25 ലക്ഷം വരെയുള്ള പദ്ധതികള്‍ക്ക് 25 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0497 2700057.

ഭരണാനുമതി നല്‍കി
സണ്ണി ജോസഫ് എംഎല്‍എ യുടെ 2018-19 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 5,87,030 രൂപ ചെലവഴിച്ച് പേരാവൂര്‍ മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്കും രണ്ട് വായനശാലകള്‍ക്കും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനും മൂന്ന് ലക്ഷം രൂപ  വിനിയോഗിച്ച് കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ യുപി സ്‌കൂളില്‍ ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
 
ഡേ സ്‌കോളര്‍സ് പ്രവേശനം
ഫിഷറീസ്  വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ 50 ശതമാനം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഡേ സ്‌കോളര്‍സ് ആയി പ്രവേശനം നല്‍കുന്നു.  അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 8, 9, 10 ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നേരിട്ടോ 0497 2770474, 2731081 നമ്പറിലോ ബന്ധപ്പെടണം.

വൈദ്യുതി മുടങ്ങും
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണ്ണൂര്‍പറമ്പ്, പൊറോറ, ഏളന്നൂര്‍, അരീക്കാല്‍, പെരിയാച്ചൂര്‍ ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 01) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയാമ്പേത്ത്, കിഴക്കേമൊട്ട, കുന്നുംകൈ, പാല്‍സൊസൈറ്റി, അക്ബര്‍ റോഡ് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 01) രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും ഓണപ്പറമ്പ്, കാഞ്ഞിരത്തറ, പട്ടേല്‍റോഡ് ഭാഗങ്ങളില്‍ രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒഴക്രോം, മൈലാടി, ബക്കളം, അഞ്ചാംപീടിക, കുഞ്ഞരയാല്‍, മോറാഴ സെന്‍ട്രല്‍, വെള്ളിക്കീല്‍ ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 01) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ(ജൂണ്‍ 01) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ്് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാട്ടാമ്പള്ളി, സ്റ്റെപ് റോഡ്, ആലിങ്കീല്‍, ഭഗവതി കാവ്, കോട്ടാഞ്ചേരി കുന്ന്, നാറാത്ത്, ചേരിക്കല്‍, കാക്കത്തുരുത്തി ഭാഗങ്ങളില്‍ നാളെ(ജൂണ്‍ ഒന്ന്) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണിവരെ വൈദ്യുതി മുടങ്ങും.

ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള  വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിനായി വായ്പ നല്‍കുന്നു.   സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് 2,00,000 രൂപയും കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍  പഠിക്കുന്നതിന് 4,00,000 രൂപയുമാണ് വായ്പ ലഭിക്കുക. പഠിക്കുന്ന സ്ഥാപനവും കോഴ്‌സും സര്‍ക്കാര്‍ അംഗീകൃതമായിരിക്കേണ്ടതാണ്.  അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്.  വായ്പാ തുക  ആറ് ശതമാനം പലിശ സഹിതം 60 തുല്യ മാസ ഗഡുക്കളായി കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്  ശേഷം ആറ് മാസം കഴിഞ്ഞോ ജോലി ലഭിച്ച ഉടനെയോ ഏതാണോ ആദ്യം എന്ന ക്രമത്തില്‍ തിരിച്ചടക്കേണ്ടതാണ്.  വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.   അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ലഭിക്കും.

ഡിപ്ലോമ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവ്
കെല്‍ട്രോണിന്റെ ജില്ലയിലെ നോളഡ്ജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍&സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം ഫിലിംമേക്കിംഗ്(എസ് എസ് എല്‍ സി-ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്‌നോളജി (എസ് എസ് എല്‍ സി-ആറ് മാസം), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ഹാര്‍ഡ്‌വെയര്‍& നെറ്റ്‌വര്‍ക്ക്‌മെയിന്റനന്‍സ് വിത്ത്  ഇഗാഡ്ജറ്റ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മൂന്നാം നില, സഹാറ സെന്റര്‍, എവികെ നായര്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍: 0490 2321888, 9961113999.

വാഹന ലേലം
കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ നാല് മോട്ടോര്‍ സൈക്കിള്‍, ആറ് ഓട്ടോറിക്ഷ, രണ്ട് കാര്‍, മൂന്ന് സ്‌കൂട്ടര്‍ എന്നീ വാഹനങ്ങള്‍ കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പൊടിക്കുണ്ടിലുള്ള എക്‌സൈസ്  സര്‍ക്കിള്‍ ഓഫീസില്‍  ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ലേല നിബന്ധനകളും വ്യവസ്ഥകളും കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും, ജില്ലയിലെ മറ്റെല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2706698.

പരിശീലികയെ നിയമിക്കുന്നു
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സെന്ററിലേക്ക് വനിതാ പരിശീലകയെയും കക്കാട് സ്വിമ്മിംഗ് പൂളിലേക്ക് വനിതാ ട്രൈനര്‍/ലൈഫ് ഗാര്‍ഡിനേയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്കും(സ്വിമ്മിംഗ് പൂള്‍ ട്രൈനര്‍/ലൈഫ് ഗാര്‍ഡ്), 11.30 നും(ഫിറ്റ്‌നസ് സെന്റര്‍ വനിതാ ട്രൈനര്‍)  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0497 2700485

റെസ്പോണ്‍സിബിള്‍ പാരന്റിംഗ് ശില്‍പശാല നാളെ 
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനുമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' പദ്ധതിയുടെ ഭാഗമായി നാളെ(ജൂണ്‍ 1) റെസ്പോണ്‍സിബിള്‍ പാരന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്നു. ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ട് ഹാളില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസെടുക്കും. ഫോണ്‍. 0490 2326199.

പത്രപ്രവര്‍ത്തക പെന്‍ഷന്‍: അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം
കേരള സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ മൂന്നു വര്‍ഷം വരെ അംശദായം അടവ് മുടങ്ങിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം പുനസ്ഥാപിച്ചു നല്‍കാന്‍ ഒരു അവസരം കൂടി നല്‍കുന്നു. ആറു മാസം വരെ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഇല്ലാതെയും ഏഴ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ കുടിശ്ശിക വരുത്തിയവര്‍ക്ക് 15 ശതമാനം പിഴപ്പലിശയോടെയും അംശദായം അടച്ചുതീര്‍ക്കാം. ഇപ്പോഴും പത്രസ്ഥാപനത്തില്‍ തുടരുന്നുവെന്നത് സംബന്ധിച്ച എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

date