Skip to main content

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ  കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കൂകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ 22 അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ നിയമിക്കും. 20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വിഎച്ച്എസ്‌സി (ഫിഷറീസ്) അല്ലെങ്കില്‍ ബിരുദം (ഫിഷറീസ്, സുവോളജി) അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അക്വാള്‍ച്ചര്‍  സെക്ടറിലുള്ള (ഗവണ്‍മെന്റ് വകുപ്പുകള്‍, സ്ഥാപനങ്ങള്‍) പരിചയമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 10.30 ന്് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം  (പകര്‍പ്പുകള്‍ ഉള്‍പ്പെടെ)  പങ്കെടുക്കണം.  ഫോണ്‍: 0495  2381430 , 0495  2383780.

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗത്വ ക്യാമ്പയിന്‍

 

ജില്ലയില്‍  മോട്ടോര്‍ വാഹനരംഗത്ത് തൊഴിലെടുക്കുന്ന മുഴുവന്‍ തൊഴിലാളികളേയും  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിന്‍ കീഴില്‍ കൊണ്ടു വരുന്നതിനായി ആവിഷ്‌കരിച്ച  ' ലക്ഷ്യ -2019' പദ്ധതിയുടെ ഭാഗമായി അംഗത്വ ക്യാമ്പയിനും, ബോധവല്‍ക്കരണ ക്ലാസ്സും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തും. ക്യാമ്പ് സിറ്റിംഗ് സംഘടിപ്പിക്കുന്ന തീയതി, സ്ഥലങ്ങള്‍ എന്നിവ ക്രമത്തില്‍. ജൂണ്‍ 11 - രാമനാട്ടുകര ബസ്സ് സ്റ്റാന്റ് പരിസരം ജൂണ്‍ 12-  കോഴിക്കോട് പുതിയ ബസ്സ്സ്റ്റാന്റ്. രാവിലെ 10 മണി മുതല്‍  3 മണിവരെ വരെയാണ് ക്യാമ്പ്. തൊഴിലാളികള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായുംകേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 - 2767213

 

കൈകോര്‍ക്കാം കുട്ടികള്‍ക്കായി

ശില്‍പ്പശാല ഇന്ന്

 

വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്റ്റോക്ക് ഹോള്‍ഡേഴ്‌സിന്റെ സഹകരണത്തോടെ ഗ്ലോബല്‍ പാരന്റിംഗ് ഡേ ആയ ഇന്ന് (ജൂണ്‍ 1) കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി എന്ന പേരില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് നടത്തുന്ന ശില്‍പ്പശാല ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഡെല്‍സ, ആശാവര്‍ക്കര്‍, എക്‌സൈസ്, ചൈല്‍ഡ് ലൈന്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, സി.ഡി.പി.ഒമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലേഴ്‌സ്, കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കായാണ് ശില്‍പ്പശാല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബബിത ബി അധ്യക്ഷത വഹിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ്ജഡ്ജ് ഉണ്ണികൃഷ്ണന്‍ എ.വി മുഖ്യപ്രഭാഷണം നടത്തും. ശില്‍പ്പശാലയില്‍ ഹാരിസ് സി(ഉത്തരവാദിത്ത രക്ഷാകര്‍തത്വം), സുബീഷ് ടി (കുട്ടികളുടെ അവകാശ സംരക്ഷണം), ഉമേഷ് കെ( സമൂഹമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍) എന്നിവര്‍ ക്ലാസെടുക്കും. 

date