Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തസ്തികയിൽ (ശമ്പള സ്‌കെയിൽ 35700-75600) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ലേബർ ഗ്രേഡ്-ഒന്ന് റാങ്കിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ വിവിധ സർക്കാർ വകുപ്പുകളിലെ സമാന ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. അപേക്ഷകൾ മാതൃവകുപ്പിന്റെ തടസ്സ രഹിത പത്രം സഹിതം ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036 എന്ന വിലാസത്തിൽ 15 ന് മുമ്പ് ലഭിക്കണം.
പി.എൻ.എക്സ്. 1559/19

date