Skip to main content

ഫോട്ടോഗ്രഫി അവാർഡുകൾ വിതരണം ചെയ്തു

ഹരിതകേരള മിഷൻ  2018 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായവർക്ക് പുരസ്‌കാരം വിതരണം ചെയ്തു. ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ജലസംഗമത്തിന്റെ സമാപന വേദിയിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു. ഡി. വിഷ്ണുദാസ് (കോട്ടയം) ഒന്നാം സ്ഥാനം നേടി. ആൽഫ്രഡ് എം. കെ. (തൃശ്ശൂർ), അജയ്സൂരജ് പി. എസ്. എന്നിവർ രണ്ടും മൂന്നും സമ്മാനത്തിനർഹരായി. സതീഷ്‌കുമാർ ജി. (തിരുവനന്തപുരം), അത്മാൻ എ. വി. (കൊല്ലം), ജ്യോതിസ് എസ്. (പത്തനംതിട്ട), ആൽഫിൻ വി. പോത്തൻ (ആലപ്പുഴ), രജി തോമസ് (കോട്ടയം), ആനന്ദ് വിഷ്ണു പ്രകാശ് (ഇടുക്കി), ഷിയാമി (എറണാകുളം), പി. പി. രതീഷ് (പാലക്കാട്), ഹരിദാസ് കെ. വി. (തൃശ്ശൂർ), ഇഹസാൻ ജാവീദ് (മലപ്പുറം), വിനോദ് അത്തോളി (കോഴിക്കോട്), ഷബ്ന സി. പി. (കണ്ണൂർ), പ്രജേഷ് ക്ലാസിക് (വയനാട്), സിബി ബാബു (കാസർഗോഡ്) എന്നിവർ പ്രോത്സാഹന സമ്മാനത്തിനർഹരായി.
പി.എൻ.എക്സ്. 1569/19
 

date