Skip to main content

നിയമ സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

സർവീസിൽ നിന്ന് വിരമിച്ച നിയമ സെക്രട്ടറി ബി. ജി. ഹരീന്ദ്രനാഥിന് ഡർബാർ ഹാളിൽ യാത്രയയപ്പ് നൽകി. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ നിയമ വകുപ്പ് മന്ത്രി എ. കെ. ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി. ജി. ഹരീന്ദ്രനാഥിന് മന്ത്രി ഉപഹാരം നൽകി. ചീഫ് സെക്രട്ടറി ടോം ജോസ്, നിയമവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വിജയകുമാർ, ജോ. സെക്രട്ടറി സജീവ് എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 1573/19

date