Skip to main content

ആദിവാസി ഭൂവിതരണം: സംയുക്ത പരിശോധന നടത്തും

ഭൂരഹിത ആദിവാസികള്‍ക്കായി വനംവകുപ്പ് തയ്യാറാക്കിയ പുതിയ ലിസ്റ്റ് പ്രകാരമുള്ള  ഭൂമി വിതരണം ചെയ്യാന്‍ സംയുക്ത പരിശോധന നടത്തും. ജൂണ്‍ മൂന്നിന് തുടങ്ങുന്ന പരിശോധന ആറിനു പൂര്‍ത്തിയാക്കും. റവന്യൂ, വനം, ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുക. ഭൂമി വാസയോഗ്യമാണോ അല്ലെയോ എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ഏഴിനു ജില്ലാ കലക്ടര്‍ക്കു കൈമാറും. ട്രൈബല്‍ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയില്‍ 3216 ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരാണ്. കോളനിയില്‍ നിന്ന് അകലെയായി പതിച്ചുനല്‍കുന്ന ഭൂമി ഏറ്റെടുക്കാന്‍ പലരും വിമുഖത കാട്ടുന്ന പശ്ചാത്തലത്തില്‍ സെറ്റില്‍മെന്റിന് സമീപത്തായി കണ്ടെത്തുന്ന ഭൂമിയാവും ആദിവാസി കുടുംബങ്ങള്‍ക്കു കൈമാറുക. പതിച്ചുനല്‍കി ആറുമാസത്തിനകം ഏറ്റെടുക്കാത്ത ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്കു കൈമാറും. ആദിവാസി ഭൂവിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍  ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എഡിഎം കെ.അജീഷ്, നോര്‍ത്ത് വയനാട് ഡിഎഫ്ഒ ആര്‍.കീര്‍ത്തി, സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത്കുമാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
 

date