Skip to main content

ഐആം ഫോർ ആലപ്പിയുടെ ഭാഗമായി മത്സ്യബന്ധന വള്ളങ്ങൾ വിതരണം ചെയ്തു

ആലപ്പുഴ: ഐആം ഫോർ ആലപ്പിയുടെ 'ഡോണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ്‌ലീഹുഡ്' പദ്ധതി പ്രകാരം ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് അഞ്ച് വള്ളങ്ങൾ കൂടി വിതരണം ചെയ്തു. മത്സ്യ ബന്ധന വള്ളങ്ങളുടെ വിതരണോത്ഘാടനം പുന്നമട ഫിനിഷിങ് പോയിന്റിൽ  ജില്ലാകളക്ടർ എസ് സുഹാസ് നിർവഹിച്ചു. അഭയ ഫൗണ്ടേഷന്റെ സഹായത്തോടെ അഞ്ചു വള്ളങ്ങളാണ് നൽകിയത്. ഈ പദ്ധതിയിലൂടെ 400ന് മുകളിൽ വള്ളങ്ങളാണ് ഉൾനാടൻ മത്സ്യ ഖേലയിലെ തൊഴിലാളികൾക്ക് സൗജന്യമായി നൽകുന്നത്.

നെഹ്‌റു ട്രോഫി വാർഡിൽ സേവ് ദി ചിൽഡ്രൻ എന്ന സംഘടനയുടെ സഹായത്തോടെ പുതുക്കിപ്പണിത അങ്കണവാടിയുടെ ഉദ്ഘടനവും  ജില്ലാകളക്ടർ എസ് സുഹാസ് നിർവഹിച്ചു.ജില്ലയിൽ ഈ സംഘടന 10 അങ്കണവാടികളാണ് പുതുക്കി പണിതുകൊണ്ടിരിക്കുന്നത്. ഐ ആം ഫോർ ആലപ്പിക്ക് നേതൃത്വം നൽകുന്ന സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീർ, ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിൻ എന്നിവർ സംസാരിച്ചു. 

(ചിത്രമുണ്ട്)

പ്രളയത്തിൽ വീട് തകർന്ന ജെസ്സിയ്ക്ക് 
ഐ ആം ഫോർ ആലപ്പി വഴി പുതിയ സ്വപ്ന ഗൃഹം

ആലപ്പുഴ: ആലപ്പുഴ കളപ്പുര വടക്കേ വീട്ടിൽ ജെസ്സി ജോസഫിന്  ഇത് സാഫല്യത്തിന്റെ ദിനം. പ്രളയത്തിൽ ഇവരുടെ വീട് പൂർണമായി തകർന്നുപോയിരുന്നു. ഇപ്പോൾ അയാം ഫോർ ആലപ്പിയുടെ നേതൃത്വത്തിൽ ജെസ്സി ജോസഫിന് തലചായ്ക്കാൻ പുതിയ വീട് യാഥാർത്ഥ്യമായി.  ആലപ്പുഴ ജില്ലാ കളക്ടർ എസ് സുഹാസ് പുതുതായി നിർമിച്ച വീടിന്റെ  താക്കോൽ കൈമാറി.   ബാഹുബലി മൂവീസ് ആണ് വീട്  സ്പോൺസർ ചെയ്തത്. ഈ വീട് കൂടാതെ മൂന്നു വീടുകളുടെ പണികൾ കൂടി നടന്നു വരുന്നുണ്ട്. നിർമിതി കേന്ദ്രമാന് വീട് നിർമിച്ചിരിക്കുന്നത്.  ആറ് ലക്ഷം രൂപയാണ് വീടിനായി ചെലവഴിച്ചത്. സബ്കളക്ടർ വി.ആർ. കൃഷ്ണതേജ, നഗര സഭ അധ്യക്ഷൻ തോമസ് ജോസഫ്, നഗരസഭാ സെക്രട്ടറി ജഹാംഗീർ,എന്നിവർ സന്നിഹിതനായി.

(ചിത്രമുണ്ട്)
 

date