Skip to main content

മഴക്കാലത്ത് വൈദ്യതി ബന്ധം സുഗമമാക്കുന്നിന് ക്വിക്ക് റസ്‌പോണ്ട് ടിം പ്രവര്‍ത്തിക്കും

 

ജില്ലയില്‍ മഴക്കാലത്ത് വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിന് ക്വിക്ക് റസ്‌പോണ്ട് ടിം പ്രവര്‍ത്തിക്കുമെന്ന് കെ.എസ്.ഇ.ബി. ഡപ്യുട്ടി ചീഫ് എഞ്ചിനിയര്‍ ജില്ലാ തല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തില്‍  അറിയിച്ചു. ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും മേല്‍ നോട്ടത്തിനായി ഒരു എഞ്ചീനിയറെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതികളുള്ളവര്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാല്‍ മതി. ഇതിനു പുറമെ തെരുവ് വിളക്കുകള്‍ പകല്‍ സമയങ്ങളില്‍ കത്തുക, തുടങ്ങിയവയും ശ്രദ്ധയില്‍പ്പെടുത്താം.

വൈദ്യുതി കമ്പി പൊട്ടി വീഴുന്നതുള്‍പ്പെടെയുള്ള അടിന്തിര പ്രശ്‌നങ്ങള്‍ 9496061061 എന്ന നമ്പറിലും വിളിക്കാം. ഉടന്‍ തന്നെ ക്വിക്ക് റസ്‌പോണ്ട് ടിം ആവശ്യമായ നടപടികള്‍ സ്വികരിക്കും. വൈദ്യുതി ബന്ധം സുഗമമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായിരിക്കും ടിം. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം.ടി.വിജയന്‍ അധ്യക്ഷത വഹിച്ചു.

വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പൊതുജങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ യോഗം ആവശ്യപ്പെട്ടു. വൈദ്യുതി ലൈനിനടുത്ത് തോട്ടികളുപയോഗിച്ച് അശ്രദ്ധമായി ജോലികള്‍ ചെയ്യുക. പരസ്യ ബോര്‍ഡുകളും മറ്റു അശ്രദ്ധമായി സ്ഥാപിക്കുക എന്നിവ അടുത്ത കാലത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി യോഗം വിലയിരുത്തി.
     മണ്‍സൂണ്‍ക്കാലത്ത് കാറ്റിലും മഴയിലും വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് മരച്ചില്ലകളും മറ്റു മുറിച്ചു മാറ്റുന്ന പണി ജില്ലയില്‍ മുഴുവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങളും മുറിച്ചു മാറ്റുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. മെയ് ആദ്യവാരത്തില്‍ സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ എല്ലാ സെക്ഷന്‍ ഓഫീസ് പരിധിയിലും പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡ്  വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചിരുന്നു.  
പരസ്യ ബോര്‍ഡുകളും മറ്റു അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് അധീകൃതരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗം വിളിക്കും. 66 കിലോ വോള്‍ട്ടും അതിനു മുകളിലും വൈദ്യുതി കടത്തിവിടുന്ന ലൈനിന് സമീപം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയില്ലാത്തിതനാല്‍ ഇതിന്റെ വ്യവസ്ഥകള്‍ തദ്ദേശ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തും. കല്ല്യാണത്തിനും മറ്റുമുള്ള താല്‍ക്കാലിക പരിപാടികള്‍ക്ക് കെ.എസ്.ബി.യുടെ അനുതി നിര്‍ബന്ധമായി വാങ്ങണം.
 
അശ്രദ്ധമൂലം  25 പേരുടെ ജീവന്‍ നഷ്ടമായി.  

അശ്രദ്ധമൂലം കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വൈദ്യുതി അപകടത്തില്‍ മരിച്ചത് 25 പേരാണ്. 2018 ഏപ്രില്‍ മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ഇതില്‍ വൈദ്യുതി ലൈനുമായി അശ്രദ്ധമൂലം ബന്ധപ്പെട്ട് 15 പേര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്. ലോഹ തോട്ടി ഉപയോഗിച്ച് ലൈനിനു സമീപം പ്രവര്‍ത്തികള്‍ ചെയ്യുക. ജൈവ വേലിയില്‍ നിന്ന് ഷോക്ക് ഏല്‍ക്കുക  തുടങ്ങിയവയാണ് കൂടുതലും അപകടത്തിന് കാരണമായത്.  ഇതിനു പുറമെ മറ്റ് പല കാരണങ്ങളാല്‍ 10 പേര്‍ക്കും ജീവന്‍ നഷ്ടമായി. 19 പേര്‍ക്ക് പല രീതിയിലുള്ള അപകടങ്ങളും പറ്റിയിട്ടുണ്ട്.. ഈ കാലയളവില്‍ അഞ്ച് മൃഗങ്ങള്‍ക്ക് ജീവനും നഷ്ടമായിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
.   
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡപ്യുട്ടി ചീഫ് എഞ്ചിനിയര്‍ ശോഭന ടി.യു,. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.ക.റെഫുയിദ്ദീന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജയന്‍ കെ. തുടങ്ങിയവര്‍ പങ്കെടുത്തു.

 

date