Skip to main content

അരങ്ങ് 2019

 

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ കലാകായിക ശേഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ട അടൂര്‍ താലൂക്കുതല അരങ്ങ് കലാ കായികമേള അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം റ്റി മുരുകേഷ് മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി എസ്   സീമ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, അടൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ ബിന്ദു,  ഗീത തങ്കപ്പന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ അനു വസന്തന്‍,  ശ്രീദേവി,  ഉഷാ ഉദയന്‍, പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍  ഷീജ റോബി, എന്നിവര്‍ പങ്കെടുത്തു.                  (പിഎന്‍പി 1274/19)

date